ചെന്നൈക്ക് സഹായഹസ്തവുമായി കെഇഎഫ്
Monday, December 14, 2015 9:15 AM IST
ജിദ്ദ: പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി കേരള എന്‍ജിനിയേഴ്സ് ഫോറം ജിദ്ദ (കെഇഎഫ്) സപ്പോര്‍ട്ട് ചെന്നൈവാസിസ് എന്ന ലേബലില്‍ കാമ്പയിന്‍ സംഘടിപ്പിച്ചു.

അംഗങ്ങള്‍ സമര്‍പ്പിച്ച സഹായങ്ങള്‍ സംഘടന പ്രസിഡന്റ് ഡോ. ശ്രീറാംകുമാര്‍ തമിഴ് സംഘം പ്രതിനിധി സിറാജുദ്ദീന് കൈമാറി. മനുഷ്യമനസിലെ നന്മവറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരം കാരുണ്യഹസ്തങ്ങളെന്ന് സഹായം സ്വീകരിച്ചു കൊണ്ട് തമിഴ് സംഘം പ്രതിനിധികളായ മുഹമ്മദ് സിറാജുദ്ദീന്‍, ഡോ. ജെറാള്‍ഡ് എന്നിവര്‍ പറഞ്ഞു.

വലിപ്പചെറുപ്പങ്ങളുടെയും ജാതിഭേദങ്ങളുടെയും എല്ലാവിധ അതിര്‍വരമ്പുകളും മാഞ്ഞ് ചെന്നൈ പരസ്പരം ചേര്‍ത്തുപിടിച്ചുകഴിയുകയാണ്. അവര്‍ക്കൊപ്പം ചേരുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കെഇഎഫ് ഭാരാവാഹികളായ ഇക്ബാല്‍ പൊക്കുന്ന്, ഇ.കെ. ഷിയാസ്, അബ്ദുല്‍ ഹമീദ്, ബിജു ചാക്കോ എന്നിവര്‍ അഭിപ്രായപ്പെട്ടു.