ബാദുഷ നയിക്കുന്ന സംഗീത രാവ് 'ഇശല്‍ മധുരം' 24ന്
Monday, December 14, 2015 9:13 AM IST
ജിദ്ദ: മീഡിയ വണ്‍ ചാനല്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ 'പതിനാലാം രാവ്' സീസണ്‍ ഒന്നിലെ വിജയി ബാദുഷ നയിക്കുന്ന 'ഇശല്‍ മധുരം' സംഗീത രാവ് ഡിസംബര്‍ 24നു(വ്യാഴം) നടക്കും.

രാത്രി 8.30 നു ശറഫിയ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. മലര്‍വാടി ജിദ്ദ സൌത്ത് സോണ്‍ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയില്‍ ജിദ്ദയിലെ കൊച്ചു ഗായകരും അണിനിരക്കും. ജിദ്ദയില്‍ നടന്ന ഒപ്പന മത്സരത്തില്‍ വിജയിച്ച ചില ടീമുകളുടെ ഒപ്പനയും വേദിയില്‍ അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 0546417964

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍