ദുബായി കെഎംസിസി പി.എ. അബാസ് ഹാജി അനുസ്മരണം സംഘടിപ്പിച്ചു
Saturday, December 12, 2015 10:41 AM IST
ദുബായി: കഴിഞ്ഞ ദിവസം ഖബറടങ്ങിയ ദുബായി കെഎംസിസി മുന്‍ പ്രസിഡന്റ് പി.എ. അബാസ് ഹാജി തളരാത്ത നേതൃപാടവം കൊണ്ട് പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയ പ്രതിഭാശാലിയായിരുന്നുവെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

അല്‍ബറാഹയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന മയ്യിത്ത് നമസ്കാരത്തിലും പ്രാര്‍ഥനയിലും നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എ.സി. ഇസ്മായില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, യഹ്യ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സഅദ് പുറക്കാട്, പുന്നക്കന്‍ മുഹമ്മദലി, അബ്ദുല്ല ബേവിഞ്ച, ഒ.കെ. ഇബ്രാഹിം, ഹസൈനാര്‍ തോട്ടുംഭാഗം, മുസ്തഫ തിരൂര്‍, റയിസ് തലശേരി, ഹംസ തൊട്ടി, ഹംസ പയ്യോളി, കെ.ടി ഹാഷിം ഹാജി, ചെമ്മുക്കന്‍ യാഹുമോന്‍, മൊയ്തു മക്കിയാട്, ഫൈസല്‍ തുറക്കല്‍, ആര്‍. നൌഷാദ്, എസ്. നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ ആലപ്പുഴ, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, അഡ്വ. സാജിദ് അബൂബക്കര്‍, ഉസ്മാന്‍ തലശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ഷുക്കൂര്‍, ഹനീഫ് കല്‍മാട്ട, എന്‍.കെ. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര സ്വാഗതവും സെക്രട്ടറി ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍