ജിദ്ദ ഒഐസിസി 5000 വസ്ത്രങ്ങള്‍ നല്‍കി
Saturday, December 12, 2015 10:39 AM IST
ജിദ്ദ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരിതത്തിന് സാക്ഷ്യം വഹിച്ച ചെന്നൈ നിവാസികളെ സാഹിയിക്കുന്നതിനുള്ള ജിദ്ദ ഒഐസിസിയുടെ 'പ്രേ ഫോര്‍ ചെന്നൈ' പദ്ധതിയുടെ രണ്ടാംഘട്ട സഹായമായി വസ്ത്രങ്ങളും ബ്ളാങ്കറ്റുകളും കൈമാറി.

മനുഷ്യവകാശ്യ ദിനമായ ഡിസംബര്‍ 10 നു നല്‍കിയ ഈ സഹായം ഏറെ മഹത്തരമെന്ന് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു. കുറഞ്ഞ ദിവസം കൊണ്ട് ഈ സദുധ്യമത്തില്‍ ഭാഗമായതിലൂടെ ജിദ്ദയിലെ പ്രവാസി സാമുഹത്തിന്റെ ആര്‍ദ്രത ഒരിക്കല്‍കൂടി തെളിയിക്കപെട്ടതായി മുനീര്‍ പറഞ്ഞു. ദുരിതമുണ്ടായ ഉടന്‍ തന്നെ മലയാളി സംഘടനകളില്‍ ഏറ്റവും ആദ്യം ധനസഹായം നല്‍കിയത് ഒഐസിസിയാണ്. പ്രായസമാനുഭാവിക്കുന്നവര്‍ക്ക് ജിദ്ദയിലെ തമിഴ് സംഘം മുഖേനെയാണ് ചെന്നൈയില്‍ ഒഐസിസിയുടെ സഹായം എത്തിച്ചത്.

ഏകദേശം 40,000 റിയാല്‍ വരുന്ന പുതിയ വസ്ത്രങ്ങള്‍ അടങ്ങിയ 50 പെട്ടികള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുന്നതിനായി ജിദ്ദയിലെ ആല്‍ഫാ കാര്‍ഗോയുടെ ജനറല്‍ മാനേജര്‍ കെ.പി. അബ്ദുല്‍ സാലാമിന് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീറാണ് കൈമാറിയത്. ചടങ്ങില്‍ തമിഴ് സംഘം സാരഥികളായ എം. സിറാജ്, മല്ലപ്പന്‍, ഒഐസിസി ഭാരവാഹികളായ അബ്ദുല്‍ റഹീം ഇസ്മായില്‍, അലി തേക്ക്തോടു, മുജീബ് മുതെടത്ത്, തക്ബീര്‍ പന്തളം, സെക്കിര്‍ ഹുസൈന്‍ ഏടവണ്ണ, നൌഷാദ് അടൂര്‍, ജോഷി വര്‍ഗീസ്, സമദ് കിന്നാശേരി, ജിതേഷ് ഏറകുന്നത്ത്, വിലാസ് അടൂര്‍, കുഞ്ഞി മുഹമ്മദ് കൊടശേരി, പ്രവീണ്‍എടക്കാട്, ഇസ്മായില്‍ കൂരിപോയില്‍, സെക്കിര്‍ ചെമ്മണ്ണൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍