ദുബായി കെഎംസിസി വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 17, 25 തീയതികളില്‍
Saturday, December 12, 2015 10:38 AM IST
ദുബായി: യുഎഇ ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായി കെഎംസിസി സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 17, 25 തീയതികളില്‍ ഖിസൈസ് അല്‍ തവാര്‍ സ്പോര്‍ട്സ് ഹാളില്‍ (ഇന്‍ഡോര്‍ സ്റ്റേഡിയം) നടക്കും.
വിവിധ ജില്ലാ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് ഇത് അഞ്ചാം തവണയാണ് ദുബായി കെഎംസിസി സംഘടിപ്പിക്കുന്നത്. സംസ്ഥാന ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ വിവിധ ജില്ലകള്‍ക്കുവേണ്ടി ജേഴ്സി അണിയും.

ലീഗ് റൌണ്ട് മത്സരങ്ങള്‍ 17ന് (വ്യാഴം) രാത്രി എട്ടിനും 25ന് (വെള്ളി) തുടര്‍ മത്സരങ്ങളും സെമി, ഫൈനല്‍ മത്സരങ്ങളും നടക്കും.

വിവരങ്ങള്‍ക്ക്: 055 57820224.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍