ദുബായി കെഎംസിസി ലീഗല്‍ അദാലത്ത് വെള്ളിയാഴ്ച
Wednesday, December 9, 2015 10:16 AM IST
ദുബായി: നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദുബായി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരുന്ന ലീഗല്‍ അദാലത്ത് ഡിസംബര്‍ 11നു (വെള്ളി) നടക്കും.

രാവിലെ ഒമ്പതു മുതല്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്താണ് അദാലത്ത്. പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സഹായം സൌജന്യമായി പ്രവാസികള്‍ക്കു ലഭിക്കും. പങ്കെടുക്കുന്നവര്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍