ഷിക്കാഗോ സോഷ്യല്‍ ക്ളബ് രാജു ഏബ്രഹാം എംഎല്‍എയ്ക്കു സ്വീകരണം നല്‍കി
Monday, November 30, 2015 6:47 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബ്, ഷിക്കാഗോ എല്‍ഡിഎഫ് കമ്മിറ്റി, ഫ്രണ്ട്സ് ഓഫ് റാന്നി ഷിക്കാഗോ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി എംഎല്‍എ രാജു ഏബ്രഹാമിന് ഊഷ്മള സ്വീകരണം നല്‍കി.

നവംബര്‍ 22-ന് ഉച്ചകഴിഞ്ഞ് ഡസ്പ്ളെയിന്‍സിലുള്ള സോഷ്യല്‍ ക്ളബിന്റെ ആസ്ഥാനത്ത് കൂടിയ യോഗത്തില്‍ ഷിക്കാഗോ എല്‍ഡിഎഫ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് റാന്നി സീനിയര്‍ അംഗം അനിയന്‍ കോന്നോത്തിന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു. തുടര്‍ന്ന് ഷിക്കാഗോ സോഷ്യല്‍ ക്ളബിനുവേണ്ടി മാത്യു തട്ടാമറ്റവും, ഫ്രണ്ട്സ് ഓഫ് റാന്നിക്കുവേണ്ടി സ്റാന്‍ലി കളരിക്കമുറി, സുനിമോള്‍ മോന്‍സി, കേരളൈറ്റ് കൊച്ചിന്‍ ക്ളബിനുവേണ്ടി ബിജി എടാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സോഷ്യല്‍ ക്ളബ് വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, ബൈജു കുന്നേല്‍, റാന്നി നിവാസികളായ മറ്റ് നിരവധി പേരും പങ്കെടുത്തു. എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് ജോണ്‍ പാട്ടപതി നന്ദി പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം