റീജിയണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് ഓസ്റിനില്‍
Saturday, November 28, 2015 6:53 AM IST
ഓസ്റിന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌെത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ സതേണ്‍ റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് 2016 ജൂണ്‍ 29 മുതല്‍ ജൂലൈ രണ്ടു വരെയുള്ള ദിവസങ്ങളില്‍ ഓസ്റിന്‍ ഹൈലാന്‍ഡ് ലേക്ക് കോണ്‍ഫ്രന്‍സ് സെന്ററില്‍ വച്ചു നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഹുമന്റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. പി.എ ഫിലിപ്പ് മുഖ്യാതിഥി ആയിരിക്കും. കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവ. ഫാ. സാം മാത്യു (ഓസ്റിന്‍) ഡയറക്ടര്‍, റവ. ഫാ. ജോയല്‍ മാത്യു (ഹൂസ്റന്‍), ജോയിന്റ് ഡയറക്ടര്‍, ചാര്‍ളി പടനിലം (കൌണ്‍സില്‍ മെംബര്‍) സെക്രട്ടറി, കുര്യന്‍ പണിക്കര്‍ (ഓസ്റിന്‍), ട്രഷറര്‍ എന്നിവരെ നിയമിച്ചതായി ഭദ്രാസന മെത്രാപ്പോലീത്ത അലകസിയോസ് മാര്‍ യൂസബിയോസ് മെത്രാപ്പോലീത്ത കല്‍പനയിലൂടെ അറിയിച്ചു. പ്രാദേശിക പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്നു ഫാ. സാം മാത്യു അറിയിച്ചു.

റിപ്പോര്‍ട്ട്: ചാര്‍ളി. വി പടനിലം