വേറിട്ട സംഗീത ആല്‍ബവുമായി ഒരുപറ്റം ഐടി എന്‍ജിനിയര്‍മാര്‍
Friday, November 27, 2015 9:59 AM IST
ഷിക്കാഗോ: ഒരുകൂട്ടം സുഹൃത്തുക്കളും അവരുടെ കൊച്ചുകൊച്ചു സ്വപ്നങ്ങളുമാണ് ഘൌൃൃവ എന്ന സംഗീത ആല്‍ബത്തിന്റെ പിറവിക്ക് കാരണം.

സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരുപറ്റം ഐടി എന്‍ജിനയര്‍മാര്‍ തുടങ്ങിവച്ച സംരംഭമാണ് ജമശീിൈമലേ എീീഹ. ഒന്നോ രണ്േടാ ഷോര്‍ട്ട് ഫിലിമുകള്‍ മാത്രം ചെയ്ത് പരിചയമുള്ള ഇവര്‍ക്ക് വീണുകിട്ടിയ ഒരു അവസമായിരുന്നു ‘ഘൌൃൃവ’.

2014 മിസ് ഇന്ത്യ വാഷിംഗ്ടണ്‍ വിജയിയും 2014 മിസ് ഇന്ത്യ യുഎസ്എയില്‍ മിസ് പോപ്പുലറുമായ അഞ്ജലാ ഗൊറാഫി ആണ് നായിക. അഭിനയത്തിനുപുറമെ ഡാന്‍സ് കോറിയോഗ്രാഫറും മഴവില്‍ എഫ്എമ്മിലെ ആര്‍ജെയുമാണ് ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേറ്ററുമായ ആഞ്ജല. കൂടാതെ യുഎസ്എ മലയാളികളുടെ കഥപറയുന്ന 'അന്നൊരുനാള്‍' എന്ന ഷോര്‍ട്ട് ഫിലിമിലെ നായികയുമായിരുന്നു.

ആഞ്ജലയെ ഉള്‍പ്പെടുത്തി ഒരു പാട്ട് ചെയ്യാന്‍ തീരുമാനിച്ച നേരത്താണ് 'മിഴികള്‍ തുറന്നു' എന്ന ഒരു ഷോട്ട് ഫിലിം കാണുകയും അതിലെ പാട്ട് ആകര്‍ഷിക്കുകയും ചെയ്തതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അതിലെ മ്യൂസിക് ഡയറക്ടറായ അഭിജിത്ത് ഉണ്ണിയുമായി കൂടിയാലോചിച്ച് ഈ പാട്ട് അന്തിമമായി തീരുമാനിക്കുകയും ചെയ്തു. ഉറ്റസുഹൃത്തായ വിഷ്ണു പ്രസാദിന്റെ വരികള്‍ക്ക് അഭിജിത്ത് ഈണം നല്‍കുകയും പ്രശസ്ത പിന്നണി ഗായകന്‍ അരുണ്‍ ആലാട്ട് ഗാനം ആലപിക്കുകയും ചെയ്തു. (അരുണ്‍ ആലാട്ടിന്റെ ഹിറ്റ് ഗാനങ്ങള്‍ ഒരു വടക്കന്‍ സെല്‍ഫിയിലെ നീലാമ്പല്‍...., തട്ടത്തിന്‍ മറയത്തിലെ നമോസ്തുതേ..., ഫിലിപ്പ് ആന്‍ഡ് മങ്കിപെന്നിലെ വിണ്ണിലെ താരകം...എന്നിവയാണ്.)

വിഷ്ണു പ്രസാദിന്റെ വരികളുടെ സൌന്ദര്യവും അഭിജിത്തിന്റെ മനോഹരമായ ഈണവും, അരുണ്‍ ആലാട്ടിന്റെ ആലാപന മാധുര്യവുമാണ് പിന്നീടവരെ നയിച്ചത്.

പാഴ്സണേറ്റ് ഫൂള്‍സിന്റെ ഭാഗമായി രാഹുല്‍, പ്രവീണ്‍, ലീല, വിശ്വ എന്നിവരും ആഞ്ജലയും യാത്ര തുടങ്ങി. കാലിഫോര്‍ണിയയിലെ ഒരു ബീച്ചിനരികെയുള്ള കാര്‍മല്‍ എന്ന കൊച്ചു പട്ടണമാണ് ലറിന്റെ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്. നായകന്‍ ലീലാസായി ഇന്‍ഫോസില്‍ ജോലിചെയ്യുന്നു. ഒന്നിലധികം സ്റേജ്ഷോകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. അദ്ദേഹവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുചിലരും മലയാളികളല്ല. അവരുടെ സൌഹൃദവും കലയോടുള്ള പാഷനുമാണ് അവരെ ഒന്നിപ്പിക്കുന്നത്. ഇവരുടെയെല്ലാം കൂട്ടായ്മയാണ് ‘ഘൌൃൃവ’.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം