മരണാസന്നയായ പാക്കിസ്ഥാന്‍ യുവതിയുടെ അന്ത്യാഭിലാഷം സഫലമായി
Thursday, November 26, 2015 9:31 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ചില്‍ഡ്രന്‍സ് മെമ്മോറിയല്‍ ഹെര്‍മല്‍ ആശുപത്രിയില്‍ മാരകരോഗത്താല്‍ മരണത്തെ മുന്നില്‍കണ്ട് കഴിയുന്ന പാക്കിസ്ഥാന്‍ യുവതിയുടെ മാതാപിതാക്കളെ കാണണമെന്ന് ആഗ്രഹം സഫലീകരിച്ചു.

പതിനെട്ടുകാരിയായ യുവതിയുടെ സഹായഭ്യര്‍ഥന സോഷ്യല്‍ മീഡിയായിലൂടെ പ്രസിദ്ധീകരിച്ചപ്പോള്‍ സഹായ ഹസ്തവുമായി മുന്നോട്ടുവന്നവര്‍ നിരവധിയായിരുന്നു.

പാക്കിസ്ഥാനില്‍നിന്നു സന്ദര്‍ശനത്തിനെത്തിയ മാതാപിതാക്കള്‍ക്ക് ജനിച്ച മകളാണ് ക്വിര്‍ട്ട് ചാപ്ര. മാതാപിതാക്കള്‍ സന്ദര്‍ശന കാലാവധി പൂര്‍ത്തിയാക്കി മടങ്ങേണ്ടിവന്നപ്പോള്‍ ജനനം കൊണ്ട് അമേരിക്കന്‍ പൌരത്വം ലഭിച്ച കുഞ്ഞിനു അഭയം നല്‍കിയത് അവരുടെ ബന്ധുവാണ്. കുഞ്ഞിനെ കാണാന്‍ മാതാപിതാക്കള്‍ പലതവണ അമേരിക്കന്‍ വീസക്കുവേണ്ടി അപേക്ഷിച്ചുവെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ഇതിനിടെ രോഗബാധിതയായി കഴിഞ്ഞിരുന്ന ക്വിര്‍ട്ട് ഒരു മാസം മുമ്പ് സോഷ്യല്‍ മീഡിയായില്‍ പോസ്റ് ചെയ്ത വീഡിയോ കണ്ട് ഇമിഗ്രേഷന്‍ അറ്റോര്‍ണി ഗാര്‍ഡനും കോണ്‍ഗ്രസ്മാന്‍ ജോണ്‍ കല്‍ബേഴ്സനും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണു മാതാപിതാക്കള്‍ക്ക് മകളെ കാണാനുള്ള വീസ അനുവദിച്ചത്. ഇതു പ്രകാരം നവംബര്‍ 28ന് (ശനി) ക്വിര്‍ട്ടിന്റെ മാതാപിതാക്കള്‍ ഹൂസ്റണില്‍ എത്തുമെന്നാണ് കരുതുന്നത്.

കഠിനമായ വേദനയ്ക്ക് മരുന്നു കഴിഞ്ഞ് മയങ്ങികിടക്കുന്ന ക്വിര്‍ട്ടിനെ സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ ഇടതകരം അനക്കി സന്തോഷം പ്രകടിപ്പിച്ചുവെന്നു ബന്ധു നീലം ഖന്‍ജി പറഞ്ഞു. യുവതിയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്െടന്ന് കോണ്‍ഗ്രസ്മാനും കൂട്ടുച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍