കേളി ഫുട്ബോള്‍ ടൂര്‍ണമെന്റ്: ആദ്യ സെമി നവംബര്‍ 27ന്
Thursday, November 26, 2015 9:21 AM IST
റിയാദ്: റിയാദ്വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടി നടന്നുവരുന്ന എട്ടാമത് കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനല്‍ നവംബര്‍ 27നു (വെള്ളി) നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം ഏഴിനു ഗ്രൂപ്പ് 'എ'യിലെ ഒന്നാം സ്ഥാനക്കാരായ ഇസിയു ലൈന്‍ സൌദി അറേബ്യ യുഎഫ്സിയും ഗ്രൂപ്പ് 'ബി'യിലെ രണ്ടാം സ്ഥാനക്കാരായ സഫേകൊ ആന്‍ഡ് അറഫ ഗോള്‍ഡ് കൊണ്േടാട്ടി റിയല്‍ കേരളയും തമ്മിലായിരിക്കും ആദ്യ സെമി.

നസ്രിയ അല്‍ ആസിമ സ്റേഡിയത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിപ്ളോമാറ്റിക് ഏരിയയ്ക്കു സമീപമുള്ള റിയാദ് ഫുട്ബോള്‍ അക്കാദമി സ്റേഡിയത്തിലായിരിക്കും മത്സരം. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍