ഫാ. ഡേവിസ് ചിറമ്മലിന്റെ വാര്‍ഷിക ധ്യാനം മസ്കറ്റ് ഗാലാ പള്ളിയില്‍
Monday, November 23, 2015 9:05 AM IST
മസ്ക്കറ്റ്: പ്രശസ്ത ധ്യാനപ്രസംഗകനും കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന വാര്‍ഷിക

ധ്യാനത്തിന് ഗാലാ ഹോളി സ്പിരിറ്റ് കത്തോലിക്കാ പള്ളിയില്‍ നവംബര്‍ 23നു (തിങ്കള്‍) തുടക്കം കുറിക്കും.

എല്ലാ ദിവസവും വൈകുന്നേരം 7.15 നുള്ള ഇംഗ്ളീഷ് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമായിരിക്കും ധ്യാനം. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ധ്യാനം 27നു (വെള്ളി) സമാപിക്കും.

ധ്യാനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അസിസ്റന്റ് വികാരി ഫാ. ആന്റണി പ്ളാംപറമ്പില്‍ അറിയിച്ചു.

സലാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ 4 ദിവസമായി നടന്ന ധ്യാനം ഞായറാഴ്ച സമാപിച്ചു. നേരത്തേ സോഹാര്‍ സെന്റ് ആന്റണീസ്, റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയങ്ങളിലും ധ്യാനം നടന്നിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം