കല കുവൈത്തിന്റെ കാവ്യ സന്ധ്യ നവംബര്‍ 28ന്
Monday, November 23, 2015 8:54 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈത്ത്) നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃഭാഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ കാവ്യ സന്ധ്യ സംഘടിപ്പിക്കുന്നു.

നവംബര്‍ 28 നു (ശനി) അബാസിയ കല സെന്ററിലാണു പരിപാടി. വൈകുന്നേരം 6.30 നു ആരംഭിക്കുന്ന കാവ്യ സന്ധ്യയില്‍ പ്രമുഖ മലയാള കവിതകളും കുവൈത്തിലെ കാവ്യാസ്വാദകരുടെ സ്വന്തം രചനകളും അവതരിപ്പിക്കാനുള്ള പൊതു വേദിയാണ് ഒരുക്കിയിരിക്കുന്നതെന്നു മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66656642, 99615324, 65869124.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍