ദുബായി കെഎംസിസി സര്‍ഗോത്സവത്തിനു തുടക്കമായി
Saturday, November 21, 2015 8:23 AM IST
ദുബായി: പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകളില്‍ പ്രകാശം പരത്തി ദുബായി കെഎംസിസി ഒരുക്കിയ സര്‍ഗോത്സവം പ്രവാസികള്‍ക്കു പുത്തനുണര്‍വു നല്‍കി.

കലോല്‍സവം പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും പിന്നണി ഗായകനുമായ കണ്ണൂര്‍ ഷരീഫ് ഉദ്ഘാടനം ചെയ്തു. കലയുടെയും സാഹിത്യത്തിന്റെയും ആത്യന്തിക ലക്ഷ്യം മനുഷ്യനന്മയും സാഹോദര്യവുമാണെന്നും ജീവ കാരുണ്യത്തോടൊപ്പം കലാ സാഹിത്യ രംഗത്ത് കെഎംസിസി യുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ഗര്‍ഹൂദ് എന്‍ഐ മോഡല്‍ സ്കൂളില്‍ നടക്കുന്ന കലാ മത്സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. സംസഥാന സ്കൂള്‍ കലോല്‍സവ മാന്വല്‍ അടിസ്ഥാനമാക്കി നടക്കുന്ന കലോത്സവത്തില്‍ ജില്ലകള്‍ തമ്മിലുള്ള ആവേശകരമായ മത്സരമാണു നടക്കുന്നത്. പ്രത്യേകം തയാറാക്കിയ അഞ്ചു വേദികളിലായി 25 ഇനങ്ങളില്‍ ആണു മല്‍സരം നടന്നത്.

പ്രസംഗം (മലയാളം,ഇഗ്ളീഷ്), അറബി ഗാനം, കവിതാ പാരായണം, (മലയാളം) ഉര്‍ദു പദ്യം, ദേശ ഭക്തി ഗാനം, മിമിക്രി,മോണോആക്ട്, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍കളി, അറബന മുട്ട്, എന്നീ ഇനങ്ങളില്‍ സ്റേജ് മല്‍സരങ്ങളും ചെറുകഥ (മലയാളം) പ്രബന്ധം (മലയാളം,ഇഗ്ളീഷ്), കവിതാ രചന, മാപ്പിളപ്പാട്ട് രചന, മുദ്രാവാക്യ രചന, വാര്‍ത്താപാരായണം, ക്വിസ്, കാര്‍ട്ടൂണ്‍, ഡ്രോയിംഗ്, പെയിന്റിംഗ്, എന്നീ സ്റേജ് ഇതര മത്സരങ്ങളുമാണു കലാസാഹിത്യ മത്സരങ്ങളുടെ ഭാഗമായി നടക്കുന്നത്. പ്രഗല്‍ഭരായ വിധികര്‍ത്താക്കളാണ് മത്സരത്തിന്റെ വിധി നിര്‍ണയം നടത്തിയിട്ടുള്ളത്. അവസാനം ലഭിച്ച മത്സര ഫലം അനുസരിച്ച് കണ്ണൂര്‍ 53 പോയിന്റു നേടി ഒന്നാം സ്ഥാനത്തും പാലക്കാട് 25 പോയിന്റു നേടി രണ്ടാം സ്ഥാനത്തും മലപ്പുറം 22 പോയിന്റു നേടി മൂന്നാം സ്ഥാനവും നേടി മുന്നേറുകയാണ്. ജില്ലകള്‍ തമ്മില്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. കൂടുതല്‍ പോയിന്റ് നേടിയ ജില്ലയ്ക്ക് ഡിസംബര്‍ നാലിനു നടക്കുന്ന ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ ഓവറോള്‍ കിരീടം സമ്മാനിക്കും.
തൃശൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഇ.പി ഖമറുദ്ദീന്‍, പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ. അസീസ്, കുറ്റ്യാടി മണ്ഡലം സെക്രട്ടറി അബൂബക്കര്‍ മാസ്റര്‍, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, കാദര്‍ ചെങ്കള സൌദി കെഎംസിസി, നെല്ലറ ഷംസുദ്ദീന്‍, സിദ്ദീഖ് ഫോറം ഗ്രൂപ്പ്, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ്, പ്രശസ്ത മാപ്പിളപ്പാട്ട് കവി ഹസന്‍ നെടിയനാട്, കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ സംബന്ധിച്ചു. സര്‍ഗധാര കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍