പൊന്നാനി കുടുംബ സംഗമം നവംബര്‍ 20ന്
Thursday, November 19, 2015 8:26 AM IST
ദുബായി: പൊന്നാനി ഇന്‍ ദുബായി കുടുംബ സംഗമം സബീല്‍ പാര്‍ക്കില്‍ നവംബര്‍ 20നു (വെള്ളി) നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിനു നടക്കുന്ന സംഗമത്തില്‍ മലയാള സിനിമ പത്തേമാരിയുടെ സംവിധായന്‍ സലിം അഹമ്മദ്, നിര്‍മാതാക്കളായ അഡ്വ. ആഷിക്, ടി.പി. സുധീഷ് എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. സംഗമത്തോടനുബന്ധിച്ച് പായസ മത്സരം, വടംവലി തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

വിവരങ്ങള്‍ക്ക്: 0508292107.