ശ്രീനാരായണ നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ഹൂസ്റണ്‍ റീജണ്‍ കിക്കോഫ്
Thursday, November 19, 2015 7:21 AM IST
ഹൂസ്റണ്‍: അടുത്ത വര്‍ഷം ജൂലൈ ഏഴു മുതല്‍ പത്തു വരെ ഹൂസ്റണില്‍ നടത്തുന്ന ശ്രീനാരായണ നാഷണല്‍ കണ്‍വന്‍ഷന്റെ ഹൂസ്റണ്‍ ഏരിയ രജിസ്ട്രേഷന്‍ കിക്കോഫ് നടത്തി. ശ്രീ നാരായണ മിഷന്റെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മിഷന്‍ പ്രസിഡന്റ് അനിയന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു.. ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി ദീപക് കൈതയ്ക്കപ്പുഴ ഗുരുദേവ ചിത്രത്തിനു മുമ്പില്‍ നിലവിളക്കു കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി. അശ്വനികുമാര്‍ വിശദീകരണ പ്രസംഗം നടത്തി. ലോകസമാധാനത്തിനു ഭീഷണിയായി വളര്‍ന്നു വരുന്ന മതതീവ്രവാദവും, വംശീയ വൈരവും ഇല്ലാതാക്കുവാന്‍ ഗുരുദേവ ദര്‍ശനം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണു കണ്‍വന്‍ഷന്റെ പ്രമേയം.

'മതം ഏതയാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഗുരു ദര്‍ശനത്തിന്റെ പ്രസക്തി അനുദിനം വര്‍ധിച്ചു വരികയാണെന്നും, എല്ലാ മത ദര്‍ശനങ്ങളും തുറന്ന മനസോടെ പഠിക്കുന്നവര്‍ക്ക് എല്ലാ മതങ്ങളിലും മനുഷ്യരിലും നന്മയുണ്ട് എന്ന് കണ്െടത്താന്‍ കഴിയുമെന്നും, മതമല്ല മനുഷ്യനാണ് പ്രധാനമെന്ന് മനസിലാക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് കണ്‍വന്‍ഷന്റെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി. ഹൂസ്റണില്‍ തുടക്കമിട്ട രജിസ്ട്രേഷന്‍ കിക്കോഫ് വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ തുടരുന്നതാണ്. ഡാളസ്, കാലിഫോര്‍ണിയ, അരിസോണ, ഷിക്കാഗോ, ടൊറന്റോ, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഫ്ളോറിഡ, ന്യൂജേഴ്സി, അറ്റ്ലാന്റ തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്തു തന്നെ രജിസ്ട്രേഷന്‍ കിക്കോഫ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനിയന്‍ തയ്യില്‍ (281 707 9494), ദീപക് കൈതയ്ക്കപ്പുഴ (972 793 2151), വി.അശ്വനികുമാര്‍ (210 871 1409), അനൂപ് രവീന്ദ്രനാഥ് (847 873 5026) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം