യാത്രയയപ്പു നല്‍കി
Wednesday, November 18, 2015 1:46 PM IST
ദമാം: നവോദയ സാംസ്കാരികവേദി ദമാം ടൌണ്‍ ഏരിയ കമ്മിറ്റി അംഗവും സിറ്റി യൂണിറ്റ് സെക്രട്ടറിയുമായ വിജയരാഘവനു യാത്രയയപ്പു നല്‍കി.

ഏരിയ ആക്ടിംഗ് പ്രസിഡന്റ് മനോഹരന്‍ പുന്നക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടൌണ്‍ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി സുരേഷ് അലനല്ലൂരും മേഖലയുടെ ഉപഹാരം സെക്രട്ടറി നൌഫല്‍ വെളിയങ്കോടും യൂണിറ്റിന്റെ ഉപഹാരം ട്രഷറര്‍ ഷൈന്‍ പനയറയും സമ്മാനിച്ചു.

നവോദയ രക്ഷാധികാരി അംഗം പ്രദീപ് കൊട്ടിയം, കേന്ദ്ര ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സേതു വാണിയംകുളം, വിജയന്‍ ചെറായി, ഹരി തോപ്പില്‍, കെ.പി. ഉണ്ണി, കെ.പി. ബാബു, സുലൈമാന്‍ തിരൂര്‍, അയൂബ് കൊടുങ്ങല്ലൂര്‍, അജയ് ഇല്ലിച്ചിറ, രാജേഷ് ആനമങ്ങാട്, ശ്രീകുമാര്‍ വള്ളികുന്നം, ഏരിയ കമ്മിറ്റി അംഗങ്ങളായ സന്തോഷ്, രഘു, റൈജു, ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഏരിയ സെക്രട്ടറി സുരേഷ് അലനല്ലൂര്‍ സ്വാഗതവും ട്രഷറര്‍ ചന്ദ്രന്‍ വാണിയമ്പലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം