ദുബായി കെഎംസിസി സര്‍ഗോത്സവ് വെള്ളിയാഴ്ച തുടങ്ങും
Wednesday, November 18, 2015 1:39 PM IST
ദുബായി: യുഎഇ 44-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരം സര്‍ഗോത്സവ് ഖര്‍ഹൂദ് എന്‍ഐ മോഡല്‍ സ്കൂളില്‍ നവംബര്‍ 20നു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കും.

പരിപാടിയുടെ ഉദ്ഘാടനം വൈകുന്നേരം നാലിനു പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ് നിര്‍വഹിക്കും. കൂടാതെ സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രഗത്ഭരും ചടങ്ങില്‍ സംബന്ധിക്കും.

ദേശഭക്തിഗാനം, പ്രസംഗം മലയാളം, ഇംഗ്ളീഷ്, ന്യൂസ് റീഡിംസ് ടിവി, മലയാളം, കവിതാ പാരായണം മലയാളം, മിമിക്രി, മോണോ ആക്ട്, അറബിഗാനം, ഉര്‍ദു പദ്യം, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറബനമുട്ട് എന്നീ മത്സരങ്ങളിലായി 500ലധികം കലാപ്രതിഭകളാണ് ജില്ലകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പ്രകാരമാണ് മത്സരങ്ങള്‍ നിര്‍ണയിക്കുന്നത്. യുഎഇയില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള പ്രഗത്ഭരായ വിധികര്‍ത്താക്കളാണ് മത്സരങ്ങള്‍ നിയന്ത്രിക്കാനെത്തുന്നത്.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍