നിരവധി ഓഫറുകളുമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍
Wednesday, November 18, 2015 1:36 PM IST
കുവൈത്ത്: ഏഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ ഏര്‍പ്പെടുത്തിയതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.ടി. റബിയുള്ള വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ഒന്നുവരെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റായ ലുലുവില്‍ നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് ഷിഫ അല്‍ ജസീറയുടെ മെഡിക്കല്‍ സെന്ററുകളില്‍ ഉപയോഗിക്കാവുന്ന 25 ശതമാനംവരെയുള്ള ഡിസ്കൌണ്ട് കാര്‍ഡുകള്‍ ലഭ്യമാക്കും. കുവൈത്തില്‍ ടാക്സി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള പ്രത്യേക ഇളവുകളുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. പതിറ്റാണ്ടുകളോളം പ്രവാസിയായിട്ടും ദുരിതജീവിതം നയിക്കുന്ന പാവപ്പെട്ട അഞ്ച് പ്രവാസി തൊഴിലാളികളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. നിര്‍ധനരായ അഞ്ച് പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കോ, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയെത്തിയവര്‍ക്കോ സ്വയംതൊഴില്‍ കണ്െടത്തുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷകള്‍ തുടങ്ങിയ പദ്ധതികള്‍ ഏഴാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ടാക്സി തൊഴിലാളികള്‍ക്കുള്ള ഡിസ്ക്കൌെണ്ട് കാര്‍ഡ് മലയാളി മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഫത്താഹ് തൈയിലിനും ലുലുവുമായി സഹകരിച്ചുള്ള ഡിസ്കൌണ്ട് കാര്‍ഡ് മാധ്യമ പ്രവര്‍ത്തകന്‍ പി.സി. ഹരീഷിന് നല്‍കി ഡോ. കെ.ടി. റബിയുള്ള നിര്‍വഹിച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് , കുവൈത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സിദ്ദിക്ക് വലിയകത്തിനെ നിയമിച്ചതായി ചെയര്‍മാന്‍ ഡോ. കെ.ടി. റബിയുള്ള അറിയിച്ചു. നിലവിലുള്ള മൂന്നു സെന്ററുകള്‍ക്കു പുറമേ സാല്‍മിയയിലും ജഹറയിലും ഉടന്‍ തന്നെ മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിഫ അല്‍ ജസീറ നല്‍കുന്ന മാധ്യമ അവാര്‍ഡ് ജേതാക്കളെയും പ്രഖ്യാപിച്ചു.

കൈരളി ചാനലിലെ ഇ.എം അഷറഫ്, ഏഷ്യാനെറ്റ് സ്പോര്‍ട്സ് അവതാരകന്‍ അനില്‍ അടൂര്‍, കുവൈത്ത് ജയ് ഹിന്ദ് ബ്യൂറോ ചീഫ് ഗിരീഷ് ഒറ്റപ്പാലം, മാതൃഭൂമി കുവൈത്ത് ബ്യൂറോ ചീഫ് പി.സി. ഹരീഷ് എന്നീവരാണ് ഷിഫ അല്‍ ജസീറ എക്സലന്‍സ് മാധ്യമ അവാര്‍ഡിന് അര്‍ഹരായത്.

സിദ്ദിഖ് വലിയകത്ത്, ഡോ. ഖാലിദ് അല്‍ കന്തരി, അബ്ദുള്ള മാജിദ് അല്‍ ഉത്തൈബി, ഡോ. പി.വി ശ്രീധര്‍, ഡോ. അബ്ദുള്‍ നാസര്‍, സുബൈര്‍, ആഷിഫ് റിസ്വാന്‍, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍