ആലൂര്‍ മഹമൂദ് ഹാജിയെ ആദരിച്ചു
Friday, November 13, 2015 7:36 AM IST
ദുബായി: മൂന്നു പതിറ്റാണ്േടാളമായി ദുബായില്‍ മത, സാമൂഹ്യ, സാംസ്കാരിക പത്രപ്രവര്‍ത്തക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സുന്നി ഓണ്‍ലൈന്‍ ഇസ്ലാമിക പ്രഭാഷകനായ ആലൂര്‍ ടി.എ. മഹമൂദ് ഹാജിയെ ദുബായില്‍ ആദരിച്ചു.

കാസര്‍ഗോട്ടെ ഗസല്‍ രജത ജൂബിലിയുടെ ഭാഗമായി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാസര്‍ഗോട്ടെ മഹദ്വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണു ചടങ്ങ് സംഘടിപ്പിച്ചത്.

ദുബായി ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിധികര്‍ത്താവും ദുബായി ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്റര്‍ പ്രിന്‍സിപ്പലും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ ഷേയ്ഖ് മുഹമ്മദ് അഹമ്മദ് ശഖറൂനാണു ദുബായിയില്‍ നടന്ന ചടങ്ങില്‍ ആലൂര്‍ മഹമൂദ് ഹാജിക്ക് ഉപഹാരം നല്‍കിയത്.

ജാമിഅ സഅദിയ ദുബായി കമ്മിറ്റി സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം ദുബായി ജില്ലാ സെക്രട്ടറി, ആലൂര്‍ വികസന സമിതി സെക്രട്ടറി, ബുഖാരിയ ഇസ്ലാമിക് കോംപ്ളക്സ് ചെയര്‍മാന്‍ തുടങ്ങിയ രംഗങ്ങളില്‍ മഹമൂദ് ഹാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷെയ്ഖ് അബ്ദുള്‍ ബാസിത്ത്, ഗസല്‍ പത്രം പത്രാധിപര്‍ അബാസ് മുതലപ്പാറ, മാധ്യമപ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം, ഹനീഫ് എരിയപ്പാടി, മന്‍സൂര്‍ ചിത്താരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.