മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണിന്റെ കാര്‍ണിവല്‍ നവംബര്‍ 14ന്
Friday, November 13, 2015 7:33 AM IST
ഹൂസ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണിന്റെ ഈ വര്‍ഷത്തെ കാര്‍ണിവലും മുളയാനിക്കുന്നേല്‍ അന്നമ്മ ജോസഫ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള 56 കളി മത്സരവും നവംബര്‍ 14നു (ശനി) നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് സ്റാഫോര്‍ഡിലുള്ള കേരള ഹൌസിലാണ് മത്സരം. കാര്‍ണിവലില്‍ കലാകായിക മത്സരങ്ങള്‍, വടംവലി, തട്ടുകട തുടങ്ങി വ്യത്യസ്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ജിനു തോമസ് 7135176582, അനില്‍ ജനാര്‍ദ്ദനന്‍ 2815079721, റെനി കവലയില്‍ 2813009777, ബ്ളെസി ഏബ്രഹാം 2813239315.

റിപ്പോര്‍ട്ട്: ഏബ്രഹാം ഈപ്പന്‍