വാന്‍ മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു
Thursday, November 12, 2015 8:23 AM IST
റിയാദ്: വാന്‍ മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു. ഓമച്ചപ്പുഴ ഊരകത്ത് ഹൌസില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ കരീം (44) ആണു മരിച്ചത്. ഇന്നലെ രാവിലെ 7.30 നു എയര്‍പോര്‍ട്ട് റോഡില്‍ എക്സിറ്റ് 13 നടുത്ത് അബ്ദുള്‍ കരീം സഞ്ചരിച്ച വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം. ബത്ഹ സഅദ് ബേക്കറിയില്‍ സെയില്‍സ്മാനായിരുന്നു.

20 വര്‍ഷമായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്. ഖുറൈസ് സുലൈമാന്‍ ഹബീബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഫാത്തിമ, ഭാര്യ: സജ്ന. മക്കള്‍: തസ്മീറ, നാസിയ. റിയാദിലുളള സൈതലവി, അബ്ദുറഹ്മാന്‍, ഹംസ (ജിദ്ദ), സിദ്ദീഖ് (ഖത്തര്‍), സക്കീന എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍