പൊതുസ്ഥലത്ത് ഭക്ഷണം വിളമ്പിയ മൂന്നു പേര്‍ അറസ്റില്‍
Thursday, November 12, 2015 8:19 AM IST
ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ (ഫ്ളോറിഡ): പൊതുസ്ഥലത്ത് പാവപ്പെട്ടവര്‍ക്കു ഭക്ഷണം വിതരണം ചെയ്ത കുറ്റത്തിനു മൂന്നു പേരെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ പോലീസ് അറസ്റ് ചെയ്തു.

നവംബര്‍ ആറു മുതല്‍ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഫോര്‍ട്ട് ലോഡര്‍ ഡെയ്ല്‍ സിറ്റി നിയമം മൂലം നിരോധിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന തൊണ്ണൂറുകാരനായ ആള്‍നോഡ് എമ്പെട്ട്, ക്രിസ്ത്യന്‍ മിഷനറിമാരായ ഡ്വെയ്ന്‍ ബ്ളാക്ക്, മാര്‍ക്ക് സിംസ് എന്നിവരെയാണു ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന നിരോധന നിയമം മൂലം അറസ്റു ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ അറുപതു ദിവസം തടവും 500 ഡോളര്‍ പിഴയുമാണ് ശിക്ഷ.

അതേ സമയം പുതിയ സിറ്റി ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഏമ്പെട്ട് പറഞ്ഞു. ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതു തുടരുക തന്നെ ചെയ്യുമെന്നും ഏമ്പെട്ട് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍