യാത്രയയപ്പു നല്‍കി
Sunday, November 8, 2015 9:39 AM IST
റിയാദ്: ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി അംഗവും സഹബ യൂണിറ്റ് ട്രഷററുമായ രാധാകൃഷ്ണന്‍ പനപ്പാംകന്നിനു കേളി അല്‍ഖര്‍ജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി.

കേളി കേന്ദ്ര സെക്രട്ടറി റഷീദ് മേലേതില്‍, രക്ഷാധികാരി സമിതി അംഗം കെപിഎം സാദിഖ്, ഏരിയ സെക്രട്ടറി ശ്രീകാന്ത് കണ്ണൂര്‍, പ്രസിഡന്റ് വിനയന്‍, ട്രഷറര്‍ ജോസഫ് ഷാജി, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയര്‍മാന്‍ സിയാദ് മണ്ണഞ്ചേരി, യൂണിറ്റ് സെക്രട്ടറി രാജന്‍ പള്ളിത്തടം, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശ്രീകാന്ത് കണ്ണൂര്‍ സംഘടനയുടെ ഉപഹാരം രാധാകൃഷ്ണനു സമ്മാനിച്ചു. യാത്രയയപ്പിനു രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍