ട്രാക്ക് അവതരണ ഗാനം പുറത്തിറക്കി
Friday, November 6, 2015 8:32 AM IST
കുവൈത്ത്: തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍ (ട്രാക്ക്) മഹാസംഗമത്തോടനുബന്ധിച്ച് അവതരണഗാനം കാസറ്റായി പുറത്തിറക്കി. പ്രശസ്ത പിന്നണിഗായിക കെ.എസ്. ചിത്ര ട്രാക്ക് ബാലവേദിയംഗവും ഗായകനുമായ മാസ്റര്‍ രോഹിത് എസ്. നായര്‍ക്കു നല്‍കി കാസറ്റിന്റെ പതിപ്പു പുറത്തിറക്കി.

പ്രവീണ്‍ ആറ്റുകാല്‍ രചന നിര്‍വഹിച്ച് കുവൈത്തിലെ പ്രശസ്ത കലാകാരന്‍ ചന്ദ്രമോഹന്‍ കണ്ണൂര്‍ സംഗീതസംവിധാനം ചെയ്ത് മാസ്റര്‍ രോഹിത് എസ്. നായര്‍ പാടിയ ഗാനങ്ങളാണു ട്രാക്ക് പുറത്തിറക്കിയിരിക്കുന്നത്.

ട്രാക്കിന്റെ കലാരംഗത്തെ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് രോഹിതിന്റെ ഗാനം ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്ത കെ.എസ്. ചിത്ര, ഇങ്ങനെയൊരു സംരഭം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്ന ട്രാക്കിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

ട്രാക്ക് പ്രസിഡന്റ് വിധുകുമാര്‍, ഓഡിറ്റര്‍ സുബാഷ് ഗോമസ്, ജനറല്‍ കണ്‍ വീനര്‍ കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ്, കണ്‍വീനര്‍ പ്രശാന്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍