മലപ്പുറം ജില്ലാ അസോസിയേഷന്‍ ഓഫ് കുവൈത്ത് നിലവില്‍ വന്നു
Thursday, November 5, 2015 9:57 AM IST
കുവൈത്ത്: മലപ്പുറം ജില്ലയിലെ പ്രവാസി മലയാളികള്‍ ചേര്‍ന്നു മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (എംഡിഎകെ) രൂപവത്കരിച്ചു.

വിജയന്‍ കാരയില്‍ (മുഖ്യ രക്ഷാധികാരി), കെ.പി.മുഹമ്മദ് അലി (ഉപദേശക സമിതി ചെയര്‍മാന്‍), ദിനേശ് മംഗലത്ത് (പ്രസിഡന്റ്), അര്‍ഷാദ് അഹമ്മദ് (വൈസ് പ്രസിഡന്റ്), കെ. ബാബു ഷിഹാബ് (ജനറല്‍ സെക്രട്ടറി), രമേഷ് ബാബു, ഷറഫുദ്ദീന്‍ മരയ്ക്കാര്‍ (സെക്രട്ടറിമാര്‍), ബാബു വര്‍ക്കി (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), ബാബു കെ. ദാസ് (ട്രഷറര്‍), നൌഷാദ് (ഓഡിറ്റര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് ഗഫൂര്‍, ഫൈസല്‍, നിസാര്‍, മോഹന്‍ ദാസ് പുതുപറമ്പില്‍, സി.എച്ച് മൂസ, മധു, ഗംഗാദേവി, മഞ്ജു രമേഷ്, ഫൈസിയ, എന്‍. സിദ്ദിഖ്, സജീവന്‍, ബിനു തോമസ്, ബോസ് തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.

കുവൈത്തിലെ മലപ്പുറം ജില്ലാ നിവാസികളായ പ്രവാസി മലയാളികള്‍ക്ക് ആദ്യമായാണു ജില്ലാ അസോസിയേഷന്‍ നിലവില്‍ വരുന്നത്. വിജയന്‍ കാരയിലിന്റെ അധ്യഷതയില്‍ ചേര്‍ന്ന യോഗം മലപ്പുറം ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനായി ഒരുമിച്ച് ജാതി-മത-സമുദായിക-രാഷ്ട്രീയ ഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍