വെസ്റ് ചെസ്റര്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പെരുന്നാള്‍ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍
Thursday, November 5, 2015 9:54 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓര്‍മപ്പെരുന്നാള്‍ ആഘോഷിക്കുന്നു.

യോങ്കേഴ്സിലെ നൂറ് അണ്ടര്‍ ഹില്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. ഗ്രിഗറി വര്‍ഗീസ് ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, ഫാ. ദിലീപ് ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഏഴിനു (ശനി) വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, 6.45ന് ചര്‍ച്ച് ക്വയറിന്റെ ഗാന ശുശ്രൂഷ തുടര്‍ന്നു ഏഴിനു ഫാ. ഗ്രിഗറി വര്‍ഗീസിന്റെ ധ്യാന പ്രസംഗം എന്നിവ നടക്കും.

എട്ടിനു (ഞായര്‍) രാവിലെ 8.30നു പ്രഭാത പ്രാര്‍ഥന, 9.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ഗ്രിഗറി വര്‍ഗീസ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, ഫാ. ദിലീപ് ചെറിയാന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു നടക്കുന്ന റാസയ്ക്കുശേഷം കൈമുത്തും സ്നേവവിരുന്നും ഉണ്ടായിരിക്കും.

പെരുന്നാളില്‍ ഭക്ത്യാദരപൂര്‍വം പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസികളേവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ദിലീപ് ചെറിയാന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ദിലീപ് ചെറിയാന്‍ 347 831 2880, ഏലിയാമ്മ ഇട്ടന്‍പിള്ള 845 671 2023, ഷൈന്‍ ജോര്‍ജ് 914 483 9540.