ദുബായി കെഎംസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തി
Tuesday, November 3, 2015 10:04 AM IST
ദുബായി: യുഎഇ ദേശീയ പതാക ദിനത്തോടനുബന്ധിച്ച് ദുബായി കെഎംസിസി പരിസരത്തു നടന്ന ചടങ്ങില്‍ ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി യുഎഇ ദേശീയ പതാക ഉയര്‍ത്തി.

യുഎഇ ജനത ഒറ്റ മനസോടെ നവംബര്‍ മൂന്നിനു (ചൊവ്വ) ഉച്ചയ്ക്ക് 12ന് രാജ്യത്ത് മുഴുവന്‍ യുഎഇ ദേശീയ പതാക ഉയര്‍ന്നപ്പോള്‍ രജ്യത്തിന്റെ ഐക്യ ബോധവും അഭിമാനവും നിറഞ്ഞൊഴുകി.

ലോകമെങ്ങും സംഘര്‍ഷവും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്ന കാലത്ത് യുഎഇ പാരസ്പര്യ ബോധം മാതൃകയാകുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച സേനാ അംഗങ്ങളെ സ്മരിച്ചു കൊണ്ടാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് ആരംഭിച്ചത്. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായി കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കര്‍, ആവയില്‍ ഉമ്മര്‍, കെ.എം. മുഹമ്മദ് കുഞ്ഞി,അഷ്റഫ് കൊടുങ്ങല്ലൂര്‍,ഹനീഫ് കല്‍മട്ട,മുഹമ്മദ് പട്ടാമ്പി,എന്‍.കെ. ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ് മത്തുള്ള തൈയില്‍