റയ്കം ആര്‍പിജി ഉത്പന്നങ്ങള്‍ ഖത്തര്‍ വിപണിയില്‍ ശ്രദ്ധേയമാകുന്നു
Tuesday, November 3, 2015 10:02 AM IST
ദോഹ: നിര്‍മാണ രംഗത്ത് കുതിച്ചുചാട്ടം നടത്തുന്ന ഖത്തര്‍ വിപണിയില്‍ ഗുണമേന്മയുള്ള റയ്കം ആര്‍പിജി ഉത്പന്നങ്ങള്‍ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയതായി ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുവാന്‍ ദോഹ ഷെറാട്ടണില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ രംഗങ്ങളിലും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലും റയ്കം ആര്‍പിജിയുടെ കേബിള്‍ ഗല്‍ന്‍ഡ്സ്, കേബിള്‍ ലെഗ്സ്, ജംഗ്ഷന്‍ ബോക്സ് പ്രസ്, എര്‍ത്തിംഗ് ആന്‍ഡ് ഗ്രൌണ്ടിംഗ് ഉത്ന്നങ്ങള്‍ തുടങ്ങിയവ ഇതിനകം തന്നെ അംഗീകാരം നേടി കഴിഞ്ഞു. കഹ്റുമല്‍ ലുസൈല്‍ പ്രോജക്ട് തുടങ്ങി നിരവധി പദ്ധതികളില്‍ സാന്നിധ്യം അറിയിച്ച റയ്കം ഉത്പന്നങ്ങള്‍ ഗുണനിലവാരത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് അംഗീകാരങ്ങള്‍ നേടിയവയാണ്. റയ്കം ആര്‍പിജി ഉത്പന്നങ്ങളുടെ അംഗീകൃത വിതരണക്കാരായ അഡാസ്ട്ര ഗ്രൂപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

അഡാസ്ട്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ സാദത്ത്, ഡയറക്ടര്‍ നബീല്‍ പുത്തിലകത്ത്, റയ്കം ആര്‍പിജി ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ അഭയ് പുറന്‍ക്, മാര്‍ക്കറ്റിംഗ് മാനേജര്‍ സുമല്യാ അദക്, ടെക്നിക്കല്‍ വകുപ്പ് മാനേജര്‍മാരായ അഷീഷ് ദൊലാക്യാ, ഗൌരവ് കാങ്കന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് അസിസ്റന്റ് മാനേജര്‍ അഹ്മദ് ഇബ്രാഹിം എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. കഹ്റുമ, കിയോ, അയ്കോം പാര്‍സണ്‍സ്, അട്കിന്‍സ്, ലാര്‍സണ്‍ ആന്‍ഡ് ടബ്രോ തുടങ്ങി നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടന്റുകളും രാജ്യത്തെ പ്രമുഖ നിര്‍മാണ സ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. ചോദ്യോത്തരങ്ങളും ലക്കി ഡ്രോയും പരിപാടിയെ സജീവമാക്കി.