'കൈയക്ഷരത്തില്‍ എഴുതിയ പാസ്പോര്‍ട്ടുകള്‍ മാറ്റി മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ആക്കണം'
Tuesday, November 3, 2015 7:35 AM IST
ദമാം: കംപ്യൂട്ടറിന്റെ സഹായത്താല്‍ വായിക്കാന്‍ പറ്റാത്ത പാസ്പോര്‍ട്ടുകള്‍ ആഗോള തലത്തില്‍ ഉപയോഗിക്കാനുള്ള സമയപരിധി നവംബര്‍ 24 വരെയായി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഒര്‍ഗനൈസേഷന്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണു മുഴുവന്‍ ഇന്ത്യക്കാരും തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടാണെന്ന് ഉറപ്പുവരുത്തണമെന്നു ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ദ് കോട്ടല്‍വാര്‍.

പേരും മറ്റു വിവരങ്ങളും കൈയക്ഷരത്തില്‍ എഴുതിയ പാസ്പോര്‍ട്ടുകള്‍ 20 വര്‍ഷത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടുകള്‍, കൈ അക്ഷരത്തില്‍ കാലാവധി തിരുത്തി എഴുതിയ കുറഞ്ഞ കാലാവധിയുള്ള പാസ്പോര്‍ട്ടുകള്‍ എന്നിവയാണ് ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വായിക്കാന്‍ പറ്റാത്ത പാസ്പോര്‍ട്ട്കള്‍. ഇതു ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ പ്രവേശനാനുമതി ലഭിക്കുകയോ വീസ ലഭിക്കുകയോ ചെയ്യില്ല. ഇത്തരം പാസ്പോര്‍ട്ട് ഉപയോഗിച്ച് നവംബര്‍ 24നുശേഷം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലന്നു ഹേമന്ദ് കോട്ടല്‍വാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം