കൊങ്ങായി മുസ്തഫ അനുസ്മരണം നടത്തി
Tuesday, November 3, 2015 7:27 AM IST
റിയാദ്: കണ്ണൂര്‍ ജില്ലാ കെഎംസിസി ത്രിതല പഞ്ചായത്ത് കണ്‍വന്‍ഷനും കൊങ്ങായി മുസ്തഫ അനുസ്മരണവും നടത്തി.

മാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി യു.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബിജെപി സര്‍ക്കാര്‍ വന്നതു മുതല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ജീവിതശൈലി തന്നെ മാറ്റണമെന്നാണു സംഘ്പരിവാര്‍ ആവശ്യപ്പെടുന്നത്. ഗുജറാത്തില്‍ തുടങ്ങിയ കലാപം ഇന്ത്യയൊട്ടുക്ക് വ്യാപിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളാണു കാണുന്നത്. കേരളത്തിലും കലാപം സൃഷ്ടിച്ച് ബിജെപിക്ക് ഇടം നേടിക്കൊടുക്കാന്‍ അമിത് ഷായെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും യു.പി. മുസ്തഫ പറഞ്ഞു.

വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദ്, ഷാനവാസ് ആറളം തുടങ്ങിയവര്‍ സംസാരിച്ചു. തളിപ്പറമ്പ് മേഖലയില്‍ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള നേതാവായിരുന്ന കൊങ്ങായി മുസ്തഫയെ ചടങ്ങില്‍ അനുസ്മരിച്ചു. ഈ വര്‍ഷം ഹജ്ജ് വോളന്റിയര്‍മാരായി സേവനം ചെയ്ത ജില്ലയില്‍നിന്നുള്ള വോളന്റിയര്‍മാരെ ചടങ്ങില്‍ പ്രശംസാപത്രം നല്‍കി ആദരിച്ചു. ഹാഷിം നീര്‍വേലി സാഗതവും എന്‍.എ. മുനീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍