തൃശൂര്‍ ജില്ലാ സൌഹൃദവേദി കുടുംബ സംഗമം നവംബര്‍ ആറിന്
Tuesday, November 3, 2015 7:26 AM IST
ദമാം: തൃശൂര്‍ ജില്ലാ സൌഹൃദവേദി ദമാം ഘടകത്തിന്റെ കുടുംബ സംഗമം നവംബര്‍ ആറിനു (വെള്ളി) വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെ ദമാം റോസ് റസ്ററന്റില്‍ നടക്കും. പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും നാദബ്രഹ്മം ഫൌണ്േടഷന്റെ സ്ഥാപക പ്രസിഡന്റുമായ എം.ഡി. സോമശേഖരന്‍ മാസ്ററെ ചടങ്ങില്‍ ആദരിക്കും.

മീഡിയ വണ്‍ കിഴക്കന്‍ പ്രവിശ്യ റിപ്പോര്‍ട്ടര്‍ സാജീദ് ആറാട്ടുപുഴ സംഗമം ഉദ്ഘാടനം ചെയ്യും. സംഗമത്തോടനുബന്ധിച്ചു നൃത്തനിര്‍ത്യങ്ങള്‍, ഗാനമേള, നാടന്‍ പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. ചടങ്ങില്‍ അംഗത്വം പുതുക്കുവാനും പുതിയ അംഗങ്ങള്‍ക്ക് അംഗത്വം സ്വീകരിക്കാനും അവസരമുണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0509077719, 0590535564.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം