കെഎച്ച്എന്‍എ ട്രസ്റി ബോര്‍ഡിനു പുതിയ നേതൃത്വം
Tuesday, November 3, 2015 7:16 AM IST
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റി ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ന്യൂയോര്‍ക്കില്‍നിന്നുള്ള ഷിബു ദിവാകരനേയും, വൈസ് ചെയര്‍മാനായി വാഷംഗ്ടണ്‍ ഡി.സിയില്‍ നിന്നുള്ള രതീഷ് നായര്‍, സ്കോളര്‍ഷിപ്പ് ചെയര്‍മാനായി ലോസ്ആഞ്ചലസില്‍നിന്നുള്ള പ്രഫസര്‍ ജയകൃഷ്ണന്‍ എന്നിവരെ ഡിട്രോയിറ്റില്‍ വച്ച് നടന്ന ട്രസ്റി ബോര്‍ഡ് യോഗത്തില്‍ വച്ച് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.

ന്യൂയോര്‍ക്കിലെ വിവിധ ഹിന്ദു സംഘടനകളിലും സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്ന ഷിബു കെ.എച്ച്.എന്‍.എയിലും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സ്കോളര്‍ഷിപ്പ് ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തന മികവ് കാഴ്ചവച്ചിട്ടുണ്ട്.

വൈസ് ചെയര്‍മാന്‍ രതീഷ് നായര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ വിവിധ ഹിന്ദു സംഘടനകളിലും അതുപോലെ സാംസ്കാരിക സംഘടനകളിലും തന്റേതായ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കെഎച്ച്എന്‍എയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു.

കെഎച്ച്എന്‍എയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന പ്രഫസര്‍ ജയകൃഷ്ണന്‍ ലോസ്ആഞ്ചലസിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടാതെ ട്രസ്റി ബോര്‍ഡ് മെമ്പര്‍മാരായി ശിവന്‍ മുഹമ്മ, വിനോദ് കെയാര്‍കെ, സുധാ കര്‍ത്താ, രാധാകൃഷ്ണന്‍, അജിത് നായര്‍, പ്രസന്നന്‍ പിള്ള, മധു പിള്ള, രേഖാ മേനോന്‍, സതി നായര്‍, സുരേഷ് നായര്‍ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. കൂടാതെ ചടങ്ങില്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് രാജേഷ് നായര്‍, സതീശന്‍ നായര്‍, അരവിന്ദ് പിള്ള, രാജേഷ് കുട്ടി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സതീശന്‍ നായര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം