ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ നവംബര്‍ 6, 7, 8 തീയതികളില്‍
Tuesday, November 3, 2015 7:15 AM IST
ഡാളസ്: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ നൂറ്റിപ്പതിമൂന്നാം ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നു. ഫാ. ജോജി കെ. ജോയ്, റവ. ഡീക്കന്‍ അരുണ്‍ വര്‍ഗീസ് എന്നിവരാണ് ഈ വര്‍ത്തെ മുഖ്യാതിഥികള്‍.

നവംബര്‍ ആറാംതീയതി വൈകന്നേരം ഏഴിനു സന്ധ്യാപ്രാര്‍ഥനയും, എട്ടിനു ധ്യാനപ്രസംഗവും നടത്തും. ഏഴാം തീയതി ശനിയാഴ്ച രാവിലെ 7.30-നു പ്രഭാത നമസ്കാരവും എട്ടിനു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഡാലസ് ഏരിയ എംജിഒസിഎസ്എം റിട്രീറ്റ് സെന്ററും, ഉച്ചകഴിഞ്ഞ് 1.30-നു ഒസിവൈഎം ഡാലസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ധ്യാനപ്രസംഗവും, പരിശുദ്ധ തിരുമേനിയുടെ തിരുശേഷിപ്പുകള്‍ മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കും

നവംബര്‍ എട്ടാം തീയതി ഞായറാഴ്ച രാവിലെ എട്ടിനു പ്രഭാതപ്രാര്‍ഥനയും തുടര്‍ന്നു 9.30-നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. അതിനുശേഷം ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ചവിളമ്പ്, കൈമുത്ത്, എംജിഎം ഓഡിറ്റോറിയത്തില്‍ സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങളില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. സി.ജി തോമസ്, ട്രസ്റി ഏബ്രഹാം ജോര്‍ജ്, സെക്രട്ടറി കുര്യന്‍ മാത്യു എന്നിവര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സി.ജി തോമസ് (469 499 6559), ഏബ്രഹാം ജോര്‍ജ് (ട്രസ്റി) 214 418 3360, സെക്രട്ടറി കുര്യന്‍ മാത്യു (214 223 8001).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം