പ്രധാനമന്ത്രി അസഹിഷ്ണുതയുടെ പ്രതീകമായി മാറി: ഒഐസിസി ജിദ്ദ
Monday, November 2, 2015 7:37 AM IST
ജിദ്ദ: ഭാരതത്തിന്റെ ഐക്യത്തിനുവേണ്ടി ജിവന്‍ ബലികഴിച്ച വഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്ത്വസാക്ഷിത്വം ഓര്‍ക്കുവാന്‍ പോലും മടികാണിക്കുന്ന പ്രധാനമന്ത്രി, അസഹിഷ്ണുതയുടെ പ്രതികമായി മാറിയെന്നു ഒഐസിസി. ജിദ്ദ വെസ്റ്റേണ്‍ റിജ്ണല്‍ കമ്മിറ്റിയുടെ ഇന്ദിരാജി അനുസ്മരണച്ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ശരഫിയ ശിഫ ഓഡിറ്റൊറിയത്തില്‍ വെച്ച് നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പ് കണ്‍വന്‍ഷനിലും ഇന്ദിരാജി അനുസ്മരണത്തിലും റിജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷ്യത വഹിച്ചു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രടറി കെ.എം. ഷരീഫ് കുഞ്ഞു ഉത്ഘാടനം ചെയ്തു. അടിയന്താരാവസ്ഥയും ഭാരതവും എന്ന വിഷയം ഇഖ്ബാല്‍ പൊക്കുന്നും, ഇന്ധിരാജിയുടെ അസാമാന്യ ഭരണ പാടവം എന്ന വിഷയം എം.എം. ബഷീര്‍ പണ്ടിക്കാടും അതരിപ്പിച്ചു. ഗ്ളോബല്‍ കമ്മിറ്റി അംഗം ചെമ്പന്‍ അബ്ബാസ്, ജോഷി വര്‍ഗീസ്, രാജശേകാരന്‍ അഞ്ചല്‍, തക്ബീര്‍ പന്തളം, ശരഫുദ്ദീന്‍ കായംകുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വതവും ട്രഷറര്‍ ശ്രിജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍