മഹ്ദ് അല്‍ ഉലൂം സ്കൂള്‍ കലാമേള (കള്‍ച്ചറല്‍ ഫിയസ്റ 2015) സമാപിച്ചു
Monday, November 2, 2015 7:36 AM IST
ജിദ്ദ: മഹ്ദ് അല്‍ ഉലൂം സ്കൂള്‍ കലാമേളയ്ക്കു (കള്‍ച്ചറല്‍ ഫിയസ്റ 2015') വര്‍ണാഭമായ കലാപരിപാടികളോടെ പരിസമാപ്തി കുറിച്ചു. വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗിക വാസനകള്‍ കണ്െടത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കള്‍ച്ചറല്‍ ഫിയസ്റ 2015 കിലോ പത്ത് അല്‍ അഫ്റാഹ് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറി. മാസ്റര്‍ മുഹമ്മദ് സ്വഫ്വാന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ കോസുലേറ്റ് എച്ച്ഒസിയും എഡ്യൂക്കേഷന്‍ കോണ്‍സലുമായ മുഹമ്മദ് റാഖിബ് ഖുറേഷി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കും വികസനത്തിനും പാഠ്യവിഷയങ്ങള്‍ക്കു പുറമേ പാഠ്യേതര മേഖലയിലും ഊന്നല്‍ നല്‍കിയുള്ള ഇത്തരം പരിപാടികള്‍ അത്യന്താപേക്ഷിതമാണുെം സംസ്കാരമുള്ള ഒരു സമൂഹമായി വരുംതലമുറകളെ മാറ്റിയെടുക്കുന്നതിനു ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ ഡയറക്ടര്‍മാരായ അബ്ദദു റഉൂഫ് പൂനൂര്‍, അബ്ദുറഹിം വൂര്‍, മുജീബ് റഹ്മാന്‍ എ ആര്‍ നഗര്‍, സ്കൂള്‍ ഓപ്പറേഷന്‍സ് മാനേജര്‍ യഹ്യ ഖലീ. നൂറാനി എിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സ്കൂള്‍ ഡയറക്ടര്‍ അബ്ദദു റഉൂഫ് പൂനൂര്‍ കോണ്‍സല്‍ മുഹമ്മദ് റാഖിബ് ഖുറേഷിക്ക് മെമെന്‍ോ സമ്മാനിച്ചു. മദ്രസാ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ ഡോക്ടര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിതരണം ചെയ്തു. കലാമേളയോടനുബന്ധിച്ചു രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ഹോം ക്വിസ് വിജയികളില്‍നിന്നു നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്ത രക്ഷിതാവിനുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. അക്കാഡമിക് എക്സിക്യൂട്ടീവ് ഓഫീസര്‍ മരക്കാര്‍ പുളിക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍ചാര്‍ജ് അഷ്റഫ് പൂനൂര്‍, ഹസ്സന്‍ സഖാഫി, മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ സൂപ്രണ്ട് മന്‍സൂര്‍ അലി മണ്ണാര്‍ക്കാട് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷൌക്കത്ത് അലി താനൂര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന കലാപരിപാടികള്‍ വിദ്യാര്‍ഥികള്‍ക്കു നവ്യാനുഭൂതി പകരുതായിരുന്നു. വിവിധ ഭാഷകളിലുള്ള പ്രസംഗം, ഗാനം, സമൂഹ ഗാനം, സൌദി അറേബ്യയുടെ പാരമ്പര്യ തനിമ വിളിച്ചോതുന്ന വിവിധ നൃത്തരൂപങ്ങള്‍, ഉത്തരേന്ത്യന്‍ കലാരൂപമായ ഖവാലി, മലബാര്‍ നാടന്‍ കലാ രൂപങ്ങളായ ദഫ്മുട്ട്, കോല്‍ക്കളി, തുടങ്ങി വിവിധ ഇനം പരിപാടികള്‍ അരങ്ങേറി. അധ്യാപകരായ മന്‍സൂര്‍ സി.കെ. ശിഹാബ് നീലാമ്പ്ര, സയ്യിദ് ശിഹാബ്, അദ്നാന്‍ അന്‍വര്‍, ശശിധരന്‍, സ്വാലിഹ്, മുഹമ്മദ് റമീസ്, അന്‍വര്‍, മാന്‍ ഷക്കീബ്, അക്ബര്‍ അലി, അലി ബുഖാരി, കാസിം, റിയാസ്, ആലിക്കുട്ടി, മുഹമ്മദ് ഇസ്ലാം, മുഹമ്മദ് ഇംറാന്‍, ബര്‍ക്കത്ത് എിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍