ഇന്ദിരാഗാന്ധിയുടെ രക്തസാഷിത്വദിനം ഒഐസിസി യൂത്ത് വിംഗ് ആചരിച്ചു
Sunday, November 1, 2015 3:40 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ് യുവജനവിഭാഗം ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയൊന്നാമത് രക്തസാഷിത്വദിനം ആചരിച്ചു, യൂത്ത് വിംഗ് പ്രസിഡന്റ് ജോബിന്‍ അദ്ധ്യഷനായിരുന്ന ചടങ്ങില്‍ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു, ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ മാതൃക കാണിച്ച ധീരഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും, ഇന്‍ഡ്യയുടെ മതനിരപേക്ഷ നിലപാടുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ജനങ്ങളെ വിശ്വാസത്തിന്റെ പേരില്‍ പക്ഷം തിരിച്ച് ഫാസിസ്റ് നിലപാടുകളുമായി മുന്നോട്ട് പോകുന്ന ഇന്‍ഡ്യയിലെ ഇപ്പോഴത്തെ ഭരണകൂടവും പ്രധാനമന്ത്രിയും ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ദിരാഗാന്ധിയുടെ സോഷ്യലിസ്റ് മതേതരത്വനിലപാടുകളെ ഉയര്‍ത്തിപിടിക്കാനാണു ശ്രമിക്കേണ്ടതെന്നും, തപാല്‍ സ്റാബുകളില്‍ നിന്നോ, രേഖാചിത്രങ്ങളില്‍ നിന്നോ ഒഴിവാക്കിയാല്‍ മാഞ്ഞുപോകുന്നതല്ല ജനലഷങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ചിത്രമെന്നും അനുസ്മരണ സന്ദേശത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര പറഞ്ഞു.

ഗ്ളോബല്‍ കമ്മറ്റിയംഗം എം.കെ.പോത്തന്‍, വൈസ് പ്രസിഡന്റുമാരായ ചാക്കോ ജോര്‍ജുകുട്ടി, എബി വരിക്കാട് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ബിനോയ് അരീക്കല്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍