'വാപ്സ്' പുനര്‍ സംഘടിപ്പിച്ചു
Sunday, November 1, 2015 3:36 AM IST
ജിദ്ദ: പെരുവള്ളൂര്‍ പഞ്ചായത്തിലെ വലക്കണ്ടിയില്‍നിന്നുള്ള ജാതി മത ഭേതമന്യേ പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ വലക്കണ്ടി ഏരിയ പ്രവാസി സമിതിക്കു (വപ്സ്) പുതിയ നേതൃത്വം നിലവില്‍ വന്നു.

ആറു വര്‍ഷത്തിലധികമായി പ്രവര്‍ത്തനമാരംഭിച്ച വാപ്സ് ഇതിനകം തന്നെ വിവിധ മേഖലകളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വീട് നിര്‍മാണത്തിനും, ചികിത്സച്ചെലവിലേക്കും സഹായം, പെരുന്നാള്‍, ഓണ കിറ്റുകള്‍ തുടങ്ങിയവ ചിലതുമാത്രം. ഖാലിദ് ഇബ്ന് വലീദ് സ്ട്രീട്ടിനു അടുത്തുള്ള സജാ പാര്‍ക്കില്‍ ഒത്തു കൂടിയ വാപ്സ് മീറ്റില്‍ നാട്ടുകാരായ അംഗങ്ങള്‍ ഒത്തുകൂടി.

കെ.ടി. ബിച്ചാവ പീടികതൊടുവില്‍, മാട്ടില്‍ മുഹമ്മദ്, മാട്ടില്‍ അലവി എന്നിവര്‍ ഉപദേശ കമ്മറ്റി അംഗങ്ങളും മാട്ടില്‍ ഹംസ (പ്രസിഡന്റ്) റഹ്മത്തുള്ള മാട്ടില്‍, അഹമ്മദ് കുട്ടി വയക്കാറത്ത് (വൈസ് പ്രസിഡന്റ്) കെ.ടി. മുസ്തഫ അവുഞ്ഞിക്കാട് (ജന. സെക്രട്ടറി) നൌഷാദ് കല്ലുങ്ങല്‍, കെ.ടി. മുസ്തഫ പാലക്കപരമ്പ് (ജോ. സെക്രട്ടറി) കെ.ടി. ബഷീര്‍ എര്‍ളിക്കാട് (ട്രഷറര്‍) എന്നിവരെയും പതിനൊന്നു എക്സികുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഹംസ മാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ടി. സിദ്ദിഖ് സ്വാഗതവും കെ.ടി. മുസ്തഫ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍