യുഡിഎഫിന്റെ ലക്ഷ്യം വികസനവും കരുതലും: ഉമ്മന്‍ചാണ്ടി
Sunday, November 1, 2015 3:34 AM IST
ചാലക്കുടി: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്ന ബിജെപിയുടെ നിലപാടുകളും യുഡിഎഫിനു തെരഞ്ഞെടുപ്പില്‍ വലിയ ആവേശം പകരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാലക്കുടിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം ഉദഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുള്‍ റഹിമാന്‍കുട്ടി, കെ.പി.സി.സി സെക്രട്ടറിമാരായ എം. പി. ജാക്സണ്‍, ടി.എച്ച്. രാധാകൃഷ്ണന്‍, മുന്‍ എംപി കെ.പി ധനപാലന്‍, ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ സ്ഥാപക പ്രസിഡന്റും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പി. പറമ്പി, ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ജി. ബാലചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് തോമസ് എ കണ്ണത്ത്, എം.ഐ. തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ഫ്രാന്‍സീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്‍, ഫിന്‍ഡോ തങ്കച്ചന്‍, കെ.ടി. വര്‍ഗീസ്, ലീന ഡേവിഡ്, വി.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം