ജോണ്‍ വാത്തിയേലില്‍ ഫ്ളോറിഡയില്‍ നിര്യാതനായി
Saturday, October 31, 2015 3:58 AM IST
സൌത്ത് ഫ്ളോറിഡ: കോതമംഗലത്തിനടുത്ത് പാലമറ്റം സ്വദേശിയായ വാത്തിയേലില്‍ ജോണ്‍ (94) കോറല്‍സ്പ്രിംഗില്‍ നിര്യാതനായി. പരേതരായ ഉലഹന്നാന്‍- ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1921 മെയ് പത്തിനാണു ജനനം. എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തില്‍ 16 വര്‍ഷം മെമ്പറായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ പതിനാറു വര്‍ഷമായി പരേതന്‍ ഫ്ളോറിഡയില്‍ താമസിച്ചുവരികയായിരുന്നു.

മെറീനയാണ് ഭാര്യ. മക്കള്‍: ജോണി വാത്തിയേലില്‍, ജയിംസ് വാത്തിയേലില്‍, ജെയ്സി തോമസ് , ജെയ്സമ്മ ഏബ്രഹാം, ജയിന്‍ വാത്തിയേലില്‍, ജോഷി വാത്തിയേലില്‍,, ജാന്‍സി പ്രകാശ്, ജോജോ വാത്തിയേലില്‍ (എല്ലാവരും അമേരിക്കയില്‍).

മരുമക്കള്‍: മേരി ജോസഫ് പനയ്ക്കല്‍, എല്‍സി ചേന്നകുളം, തോമസ് വെള്ളാമറ്റത്തില്‍, ഏബ്രഹാം ഇളംതുരുത്തുയില്‍, ഷൈനി കുലിയാടന്‍, ബെറ്റി ആറംഞ്ചേരി, ജോസ് പ്രകാശ് നടുതൊട്ടിയില്‍, ജെന്‍വിയ പാണ്ടിശേരില്‍.

സഹോദരങ്ങള്‍: ചിന്നമ്മ യുമ്പപിള്ളില്‍, പരേതരായ ജോര്‍ജ്, മാത്യു, ജോസഫ്.

നവംബര്‍ ആറിനു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ വൈകിട്ട് ഒമ്പതു വരെ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ദേവാലയത്തില്‍ (ഛൌൃഘമറ്യ ീള ഒലഹവേ ഇമവീേഹശര ഇവൌൃരവ, 201 ചീൃവേ ഡിശ്ലൃശെ്യ ഉൃശ്ല, ഇീൃമഹടുൃശിഴ,എഘ 33071 ) മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

നവംബര്‍ ഏഴിനു ശനിയാഴ്ച രാവിലെ ഒമ്പതിനു സംസ്കാര ശുശ്രൂഷകള്‍ കോറല്‍ സ്പ്രിംഗ് ചര്‍ച്ചില്‍ ആരംഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് (954 778 2407), ജോജോ (954 253 9515).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം