സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ പള്ളി ഹോളി ഫാമിലി വാര്‍ഡ് യൂണിറ്റ് പിക്നിക് സംഘടിപ്പിച്ചു
Friday, October 30, 2015 6:57 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയിലെ ഹോളിഫാമിലി വാര്‍ഡ് യൂണിറ്റ് ടൊറന്‍സില്‍ സംഘടിപ്പിച്ച പിക്നിക്ക് ആവേശകരമായി.

ഒക്ടോബര്‍ 17-നു (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ കൊളംബിയ പാര്‍ക്കില്‍ നടന്ന പിക്നിക്ക് ഇടവയിലെ മുതിര്‍ന്ന അംഗം ജോസഫ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. പിക്നിക്ക് കണ്‍വീനര്‍മാരായ ഷാജി തോമസ് പാലാട്ടി, ബിജു പി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ ഹോളി ഫാമിലി വാര്‍ഡ് യൂണിറ്റ് കുടുംബാംഗങ്ങളോടൊപ്പം ഇടവക സമൂഹവും സാമൂഹിക-സാംസ്കാരിക മേഖലകളില്‍നിന്നുള്ള നിരവധി പേരും പങ്കെടുത്തു.

സതേണ്‍ കാലിഫോര്‍ണിയയിലെ പ്രമുഖ കേറ്ററിംഗ് സര്‍വീസ് ഉടമ ജോസുകുട്ടി പാമ്പാടിയുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള ബാര്‍ബിക്യൂ ഭക്ഷണത്തോടൊപ്പം ഇന്ത്യന്‍ ഭക്ഷണവും തയാറാക്കി.

പിക്നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കായിക മത്സരങ്ങള്‍ നടന്നു. കായിക മത്സരങ്ങള്‍ക്ക് ജോവി ജോസഫ് മേല്‍നോട്ടം വഹിച്ചു. മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം ഇടവക ട്രസ്റി ബിജു ജോസഫ് ആലുംമൂട്ടില്‍ നിര്‍വഹിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് പ്രസിഡന്റ് റോഷന്‍ പുത്തന്‍പുരയില്‍, എസ്എംസിസി പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് വണ്ട നാംതടത്തില്‍, എസ്എംസിസി ദേശീയ വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫ്രാന്‍സിസ് ചെമ്പരത്തിക്കല്‍, വിനോയി കടവുങ്കല്‍, ബിനോയി പുല്ലുകാലാ, ലോറിന്‍ ജോര്‍ജ്, ജയിംസ് വര്‍ക്കി, ബീന ഫിലിപ്പോസ്, റെമിന്‍ ജോര്‍ജ്, ജോര്‍ജ് പുല്ലുകാലാ എന്നിവര്‍ പിക്നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോണ്‍സണ്‍ ജോസഫ് വണ്ടനാംതടത്തില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം