റിയാദില്‍ കൊല്ലം സ്വദേശി നിര്യാതനായി
Thursday, October 29, 2015 6:26 AM IST
റിയാദ്: കൊല്ലം കുണ്ടറ ഇളംപെള്ളൂര്‍ ഫാത്തിമ മസ്ജിദിനു സമീപം സുല്‍ഫിക്കര്‍ ഹനീഫ (44) ശിഫയില്‍ നിര്യാതനായി. ശിഫ സനയ്യയില്‍ അലൂമിനിയം വര്‍ക്ഷോപ്പ് നടത്തി വരികയായിരുന്നു. പത്തുവര്‍ഷമായി സൌദിയിലുള്ള സുല്‍ഫിക്കര്‍ നാലു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. രണ്ടു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്.

മരണ വിവരമറിഞ്ഞ് ഹായിലില്‍നിന്നെത്തിയ സഹോദരന്‍ താജുദ്ദീനും സഹോദരി ഭര്‍ത്താവ് റഹീമും ഷിഫ വെല്‍ഫയര്‍ അസോസിയേഷന്‍ സാരഥികളായ അലി ആലുവ, മുജീബ് കായംകുളം എന്നിവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു രംഗത്തുണ്ട്. ഖബറടക്കം നാട്ടില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: സബീല. മക്കള്‍: ഫാത്തിമ, ഫസീല.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍