ഒഐസിസി ജിദ്ദ ആലപ്പുഴ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തി
Wednesday, October 28, 2015 6:37 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ ആലപ്പുഴ ജില്ലാ കമ്മിറ്റി 'തദ്ദേശീയം 2015' എന്ന പേരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തി.

ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷരീഫ് കുഞ്ഞു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഗവണ്‍മെന്റിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലം കാണണമെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായിരുന്നു കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ സംസ്ഥാനമാക്കിയതെന്ന് അധ്യക്ഷപ്രസംഗത്തില്‍ പ്രസിഡന്റ് സാദിക്ക് കായംകുളം അഭിപ്രായപ്പെട്ടു.

റീജണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കായംകുളം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹീം ഇസ്മായില്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ, സമദ് കിണാശേരി, ഷുക്കൂര്‍ വക്കം, ഹരികുമാര്‍, സലിം താമരക്കുളം, സിറാജ് കരുമാടി, സലിം കാപ്പില്‍, അഷ്റഫ് അമ്പലപ്പുഴ, സമദ് അരീകുറ്റി, മുജീബ് തൃത്താല, സഹീര്‍ മാഞ്ഞാലി, ഇസ്മായില്‍ കൂരിപ്പോയില്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വന്‍ഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ അരുകുറ്റി സ്വാഗതവും നൌരാജ് ആലപ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍