ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരേ ബഹുജന സമ്മേളനം
Wednesday, October 28, 2015 6:35 AM IST
കുവൈെത്ത്: മതം ഭീകരതയല്ല, സമാധാനം എന്ന തലക്കെട്ടില്‍ നവംബറില്‍ കെഐജി വിപുലമായ ഒരു ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കാമ്പയിനിന്റെ ഭാഗമായി സ്നേഹ വിരുന്നുകളും സൌഹൃദ സംവാദങ്ങളും നടക്കും.

അനീതിക്കും കാടത്തത്തിനും സ്വാതന്ത്യ്രനിഷേധത്തിനും എതിരേ കുവൈത്ത് മലയാളികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30നു (വെള്ളി) വൈകുന്നേരം ആറിനു അബാസിയ സെന്‍ട്രല്‍ സ്കൂളിന്റെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ കെഐജി ബഹുജന സമ്മേളനം സംഘടിപ്പിക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളും പൌരപ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. കുവൈത്തിന്റെ വിവധ ഭാഗങ്ങളില്‍നിന്നു സമ്മേളന സ്ഥലത്തേക്കു വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ കെഐജി പ്രസിഡന്റ് കെ.എ. സുബൈര്‍, ജനറല്‍ സെക്രട്ടറി എസ്.എ.പി. ആസാദ്, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ മഞ്ചേരി, സക്കീര്‍ ഹുസൈന്‍ തുവൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍