ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നവംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍
Wednesday, October 28, 2015 6:30 AM IST
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): നോര്‍ത്ത് ന്യൂജേഴ്സിയില്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് എല്ലാ വര്‍ഷവും നടത്തിവരുന്ന കണ്‍വന്‍ഷന്‍ നവംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വൈകുന്നേരം ഏഴു മുതല്‍ രാത്രി ഒമ്പതു വരെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ (34 ഡെല്‍ഫോ4ഡ് അവന്യു, ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി) നടക്കും.

മലങ്കര മാര്‍ത്തോമ സഭയിലെ വൈദികനും ഇപ്പോള്‍ ഷിക്കാഗോയിലെ ലൂഥറന്‍ സ്കൂള്‍ ഓഫ് തിയോളജിയിലെ ഡോക്ടറല്‍ വിദ്യാര്‍ഥിയുമായ റവ. ബൈജു മര്‍ക്കോസാണ് പ്രാസംഗികന്‍. കണ്‍വന്‍ഷനോടനുബന്ധിച്ച് വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബിസിഎംസി ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. സഭാവ്യത്യാസമില്ലാതെ കഴിഞ്ഞ 29 വര്‍ഷമായി പ്രവ4ത്തിച്ചുവരുന്ന ബി.സി.എംസി. ഫെലോഷിപ്പ് എല്ലാ മലയാളി ക്രിസ്ത്യാനികള്‍ക്കും ഒത്തുചേരാനും കൂട്ടായ്മ ആചരിക്കാനുമുള്ള വേദിയായി പ്രവര്‍ത്തിച്ചുവരുന്നു.

കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ടി.എസ്. ചാക്കോ (പ്രസിഡന്റ്) (201) 262 5979, സജി ടി. മാത്യു (സെക്രട്ടറി) (201) 925 5763, പോള്‍ ജോണ്‍ (വൈസ് പ്രസിഡന്റ്) 6464131131, പ്രസാദ് മാത്യു (ട്രഷറര്‍) 2012446005, സോബി കുരുവിള (ജോ. സെക്രട്ടറി) 862 703 8457.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍