പിക്നിക് സംഘടിപ്പിച്ചു
Tuesday, October 27, 2015 8:16 AM IST
കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പിക്നിക് ആവേശകരമായി.

ഒക്ടോബര്‍ 22 നു (വ്യാഴം) വൈകുന്നേരം അഞ്ചു മുതല്‍ 23 നു (വെള്ളി) വൈകുന്നേരം അഞ്ചു വരെ കബദ് ഷാലയില്‍ നടന്ന പിക്നിക് പരിപാടി അലൂംനി പ്രസിഡന്റ് അജിത് ജേക്കബ് ഉദ്ഘാടനം ചെയ്തു. പിക്നിക്ക് ജനറല്‍ കണ്‍വീനര്‍ ജോജി വി. അലക്സ് സ്വാഗതം ആശംസിച്ചു.

പിക്നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കസേരകളി, പാസിംഗ് ദ പാഴ്സല്‍, ഗാനമേള, രഷര്‍ ഹണ്ട്, സുന്ദരിക്കു പൊട്ടുതൊടല്‍,100 മീറ്റര്‍ ഓട്ടമത്സരം, നാരങ്ങ സ്ഫൂണ്‍ തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികള്‍ക്കായി ഇന്‍ ആന്‍ഡ് ഔട്ട്, മിഠായി പെറുക്കല്‍, മുതിര്‍ന്നവര്‍ക്കായി നടത്ത മത്സരം, വടംവലി തുടങ്ങിയ മത്സരങ്ങള്‍ നടന്നു.

പരിപാടികള്‍ക്ക് ജോജി വി. അലക്സ്, ജോസ് പി. ജോസഫ്, ജെന്‍സി ജിജി, ജോയല്‍ ജോജി, എബി കട്ടപ്പുറം, മനോജ് ഏബ്രഹാം, സനില്‍ ജോണ്‍ ചേരിയില്‍, റിനു ടി. സഖറിയ, റെജി ഏബ്രഹാം, സുശീല്‍ ചാക്കോ, കവിത ജോസ്, സൂസന്‍ ജോണ്‍, ഷെറിന്‍ മാത്യു, ജേക്കബ് വി. ജോബ്, ജേക്കബ് ചെറിയാന്‍, മാത്യു വി. തോമസ്, ജോണ്‍ കെ. തോമസ്, സാം വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അലൂംനി രക്ഷാധികാരി കെ.എസ് വര്‍ഗീസ്, പ്രസിഡന്റ് അജിത് ജേക്കബ്, സെക്രട്ടറി റെഞ്ചു വേങ്ങല്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍