കോഴിക്കോട് സ്വദേശിക്ക് ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ സഹായധനം
Tuesday, October 27, 2015 8:14 AM IST
മനാമ: രണ്ടു വൃക്കയും തകരാറില്‍ ആയ കോഴിക്കോട് സ്വദേശിക്ക് ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ സഹായധനം. ഇരു വൃക്കകളും തകരാറിലായ പുത്തന്‍പുരയ്ക്കല്‍ ഷാജിയുടെ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ബഹറിന്‍ ലാല്‍ കെയെഴ്സ് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, ഷാജിയുടെ ബഹറിനില്‍ ജോലി ചെയ്യുന്ന ഭാര്യ സഹോദരന്‍ ദിഗേഷിനു കൈമാറി.
പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ്.എം, ജോ. സെക്രട്ടറിമാരായ മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, ലിജീഷ്, വിപിന്‍, വിശാഖ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഇത്രയും തുക സമാഹരിക്കാന്‍ സഹായിച്ച ലാല്‍ കേയെഴ്സിലെ എല്ലാ അംഗങ്ങള്‍ക്കും പ്രവാസി സുമനസുകള്‍ക്കും നന്ദിയും കടപ്പാടും അറിയിച്ചു. മോഹന്‍ലാലും തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കൂടി ബഹറിന്‍ ലാല്‍ കെയെഴ്സ് നടത്തിയ ഈ ജീവ കാരുണ്യ പ്രവര്‍ത്തനം പ്രസിദ്ധപ്പെടുത്തി.