ആര്‍എസ്സി മക്ക സോണ്‍ സാഹിത്യോത്സവ് 30ന്
Tuesday, October 27, 2015 6:57 AM IST
മക്ക: റിസാല സ്റഡി സര്‍ക്കിള്‍ മക്ക സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 30നു (വെള്ളി) ഏഷ്യന്‍ പോളി ക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിനു നടക്കും. 15 യൂണിറ്റുകളില്‍ നടന്ന സാഹിത്യോത്സവുകളിലെ മുന്നൂറോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

49 ഇനങ്ങളിലായി പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായാണു മത്സരം. പ്രസംഗം, മാപ്പിളപാട്ട്, മദ്ഹ് ഗാനം, ക്വിസ്, കഥാരചന, പ്രബന്ധ മത്സരങ്ങള്‍, ദഫ്, മൌലീദ് പാരയണം, മാലപ്പാട്ട് തുടങ്ങിയ ഇനങ്ങളിലാണു മത്സരങ്ങള്‍.

പരിപാടിയുടെ സ്വാഗത സംഘം രൂപവത്കരിച്ചു. സൈദലവി സഖാഫി, അഷ്റഫ് പെങ്ങാട്ട്, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, ഉസ്മാന്‍ കുരുകത്താണി, മുഹമ്മദ് ഹനീഫ് അമാനി എന്നിവര്‍ രക്ഷധികാരികളായും മുഹമ്മദ് അലി വലിയോറ (ചെയര്‍മാന്‍), ഷിഹാബ് കുരുകത്താണി, ഷറഫുദ്ദീന്‍ വടശേരി (കണ്‍വീനര്‍), ഷമീം മൂര്‍ക്കനാട് (പബ്ളിസിറ്റി), മുസ്തഫ കാളോത്ത് (സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍), ഉസ്മാന്‍ മട്ടത്തൂര്‍ (ഫുഡ്), സമദ് പെരിമ്പലം, സഫീര്‍ അലി, ശുഹൈബ് പുത്തന്‍ പള്ളി (ഫിനാന്‍സ്), സിറാജ് വില്ല്യപ്പള്ളി, മുസമ്മില്‍ (ക്ഷണം), സിദ്ധീഖ് സഅദി (സ്വീകരണം) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ സോണ്‍ ചെയര്‍മാന്‍ സല്‍മാന്‍ വെങ്ങളം അധ്യക്ഷത വഹിച്ചു. മുസ്തഫ കാളോത്ത് ഉദ്ഘാടനം ചെയ്തു. കലാലയം കണ്‍വീനര്‍ ഷിഹാബ് കുരുകത്താണി സ്വാഗതവും മുസമ്മില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍