സാന്‍ഫോഡ് ഖാലിദിയ ഫുട്ബോള്‍ മേള: ലോഗോ പ്രകാശനം ചെയ്തു
Monday, October 26, 2015 8:26 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോള്‍ ക്ളബായ ഖാലിദിയ എഫ്സി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളയുടെ ലോഗോ പ്രകാശനം ചെയ്തു.

ദമാം സഫാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാന്‍ഫോഡ് എംഡി ആഷിഖ് അബ്ദുള്‍ ഖാദര്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ മന്‍സൂര്‍ മങ്കടയ്ക്കു നല്‍കി പ്രകാശനം ചെയ്തു. സാബിത് പാവറട്ടി അധ്യക്ഷത വഹിച്ചു. ഉമര്‍ സ്നൈദാന്‍ നാസില്‍ മുതൈരി, ഡിഫ പ്രസിഡന്റ് റഫീക് കൂട്ടിലങ്ങാടി, ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍ എന്നിവരും വിവിധ ക്ളബുകളെ പ്രതിനിധീകരിച്ച് സകീര്‍ വള്ളകടവ് (കോര്‍ണിഷ്), റസാഖ് ചേരിക്കല്‍ (വെറ്ററന്‍സ്), വില്‍ഫ്രഡ് ആന്‍ഡ്രൂസ് (ഇംകോ), റിയാസ് പറളി (യംഗ് സ്റാര്‍), ഷമീര്‍ സാം (ദമാം സോക്കര്‍), അബ്ദുള്‍ ജബാര്‍ കോഴിക്കോട് (ബദര്‍), ഫ്രാങ്കോ ജോസ് (മലബാര്‍ യുഎഫ്സി), മഅ്റൂഫ് മഞ്ചേരി (ഇഎംഎഫ്), അന്‍വര്‍ (തെക്കേപ്പൂറം), മുജീബ് (മാന്‍ഡ്രിഡ് എഫ്സി), ഷരീഫ് മാണൂര്‍ (യുണൈറ്റഡ് എഫ്സി), ലിയാക്കത്ത് (കെപ്വ), അബ്ദുള്‍ ഫതാഹ് (യൂത്ത് ക്ളബ്), ഹംസ (സെവന്‍സ്റാര്‍) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്റഫലി സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

പരിപാടിയില്‍ മല്‍സരത്തിന്റെ ഫിക്സ്ചര്‍ ക്രമികരിച്ചു. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘപ്പിക്കുന്ന മേളയില്‍ കിഴക്കന്‍ പ്രവിശ്യയിലെ 16 ക്ളബുകളാണു പങ്കെടുക്കുന്നത്. അഷ്റഫലി സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു. ആബിദലി, റിയാസ് പട്ടാമ്പി, യൂസഫ്, യാസര്‍, റഷീദ് വേങ്ങര എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം