സിഫ് റബീയ ചാമ്പ്യന്‍സ് ലീഗ്: ഫ്രൈഡേ ഫ്രണ്ട്സിനും യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ബിക്കും ജയം
Monday, October 26, 2015 7:46 AM IST
ജിദ്ദ: സിഫിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സിഫ് റബിയ ചാമ്പ്യന്‍സ് ലീഗ് രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ ഫ്രൈഡേ ഫ്രന്റ്സ്ക്ളബ് എകപക്ഷീയമായ ഒരു ഗോളിനു യംഗ് ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു.

രണ്ടാം പകുതിയില്‍ നാല്പതാം മിനിട്ടില്‍ ഫായിസ് ഷൌക്കത്തലിയാണു ഫ്രണ്ട്സ് ക്ളബിനു വിജയം സമ്മാനിച്ചത്. മികച്ച കളിക്കാരനായി ഫ്രൈഡേ ഫ്രണ്ട്സിന്റെ യാസിര്‍ കണ്ണകത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം മത്സരത്തില്‍ യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ബി ഒരു ഗോളിനു എഫ്സി ഖുവൈസയെ തോല്‍പ്പിച്ചു. 43-ാം യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ബിയുടെ റാഫി ആണു ഗോള്‍വല കുലുക്കിയത്.

നല്ല കളിക്കാരനായി യുണൈറ്റഡ് എഫ്സിയുടെ ഫോര്‍വേഡ് മുഹമ്മദ് റാഫിക് മുഹമ്മദ് അലി ബജറ്റ് ട്രോഫി നല്‍കി.

ആവേശകരമായിരുന്ന മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റുകളായ ടൌണ്‍ ടീം സ്ട്രൈക്കേഴ്സിനെ നവാഗതരായ മക്കാ ഇന്ത്യന്‍ എഫ്സി സമനിലയില്‍ തളച്ചു. മികച്ച കളിക്കാരനായി മക്കാ ഗോള്‍ കീപ്പര്‍ മുഹമ്മദ് റാഫിക്കുള്ള ട്രോഫി കബീര്‍ കൊണ്േടാട്ടി സമ്മാനിച്ചു.

റബിയ ടീ മുഖ്യ പ്രായോജകരായ ടൂര്‍ണമെന്റില്‍, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, വിഎല്‍സിസി, ടിഎസ്എസ്, ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ്, ഗാമന്‍ ഗ്രൂപ്പ്, കതിര്‍ റൈസ്, ഷറഫിയ ട്രേഡിംഗ്, റയാന്‍ പൊളിക്ളിനിക് എന്നിവര്‍ സഹപ്രായോജകരാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍